ഡല്‍ഹി: അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയില്‍ ആഗോള സ്വാധീനത്തിൽ ലോകനേതാക്കളെ പിന്നിലാക്കി ലോകത്തെ ഒന്നാംനമ്പര്‍ നേതാവായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, റഷ്യ, ഓസ്‌ട്രേലിയ, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി 13 രാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് സര്‍വേയില്‍ മോദി മുന്നിലെത്തിയത്.
മോണിങ് കണ്‍സള്‍ട്ട് ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ട്രാക്കര്‍ എല്ലാ വ്യാഴാഴ്ചയുമാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. 13 രാജ്യങ്ങളിലെ നേതാക്കളുടെ ദേശീയ റേറ്റിങ് ട്രാക്ക് ചെയ്യുന്ന മോണിങ് കണ്‍സള്‍ട്ട് സർവ്വേ പ്രകാരം ജൂണ്‍ തുടക്കത്തില്‍ 66 ശതമാനത്തോളം അംഗീകാരം നേടി മോദി മറ്റുനേതാക്കന്മാരേക്കാള്‍ ബഹുദൂരം മുന്നിലാണ്.
65 % അംഗീകാരത്തോടെ രണ്ടാംസ്ഥാനത്തുളള നേതാവ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഘിയാണ്. 63 ശതമാനം റേറ്റിങ് നേടി മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപെസ് ഒബ്രഡോറും 54 ശതമാനം റേറ്റിങ് നേടി ഓസ്‌ട്രേലിയല്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും 53 ശതമാനം റേറ്റിങ്ങുമായി ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കലും യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉണ്ട്.
Discussion about this post