പാരിസ്: പാരിസില്‍ നടന്ന രാജ്യാന്തര ലേലത്തില്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ മോണലിസയുടെ പകര്‍പ്പ് 29 ലക്ഷം യൂറോക്കാണ് (ഏകദേശം 25.51 കോടിയിലേറെ രൂപ) ലേലത്തില്‍ വിറ്റു പോയത്.
മോണലിസ പകര്‍പ്പുകളുടെ വില്‍പനയിലെ റെക്കോര്‍ഡ് വിലയാണിത്. 14 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ഹെക്കിങ് മോണലിസ എന്ന് അറിയപ്പെടുന്ന 17-ാം നൂറ്റാണ്ടിലെ പകര്‍പ്പാണ് ലേലത്തില്‍ വിറ്റത്. ഈ പകര്‍പ്പ് അസ്സല്‍ മോണലിസ തന്നെയാണെന്ന് അതിന്റെ ഉടമ റെയ്മണ്ട് ഹെക്കിങ് അവകാശപ്പെട്ടിരുന്നു.
1950 കളില്‍ പഴയവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണതു വാങ്ങിയത്. പാരിസിലെ ലൂവ്ര് മ്യൂസിയത്തിലാണു ഡാ വിഞ്ചിയുടെ ഒറിജിനല്‍ മോണലിസ (1503) സൂക്ഷിച്ചിട്ടുള്ളത്.












