ഡൽഹി: രാജ്യം കൊവിഡിൽ നിന്നും കരകയറുന്നു. പ്രതിദിന രോഗബാധ അമ്പതിനായിരത്തിൽ താഴേക്ക്. ഇന്നലെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ് . 90 ശതമാനം ജില്ലകളിലും ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്.
കൂടാതെ രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നയം ഇന്നലെ നിലവിൽ വന്നു. 75 ശതമാനം വാക്സീനും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. നേരത്തെ ഇത് 50 ശതമാനമായിരുന്നു.
18 വയസിനു മുകളിലുള്ളവരുടെ വാക്സീന്‍റെ ചിലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും മുൻഗണന നിശ്ചയിക്കുക.







