ഡല്‍ഹി: രാജ്യത്ത് ദിനം പ്രതി പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.
‘ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയ്‌ക്ക് പ്രധാനമായ കാരണം നമ്മള്‍ ആവശ്യമുളളതിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നു എന്നതാണ്. ആഗോളവിപണിയെ ആശ്രയിക്കുന്നത് ഇന്ത്യന്‍ മദ്ധ്യവര്‍ഗ ഘടനയെ കാര്യമായി തന്നെ ബാധിക്കുന്നു. ഗള്‍ഫിലെ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഫ്രിക്കയില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ നടപടികള്‍ ആലോചിക്കുകയാണ്.’ – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘമായ ഒപെകില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയുടെ ആശ്രിതത്വം കുറഞ്ഞുവരികയാണ്. പ്രതിദിനം 3.97 മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ ആണ് ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമാണ് ബാക്കി എണ്ണ ഇന്ത്യ വാങ്ങിയത്.
Discussion about this post