ന്യൂയോർക്ക്: 2011 മുതൽ മുപ്പതിനായിരത്തോളം വിദേശ പൌരന്മാര് ഐസിസിൽ ചേർന്നതായി യു.എസ് ഇന്റലിജൻസ്
ഐസിസിൽ ചേർന്ന വിദേശ പൗരന്മാരെ സംബന്ധിച്ച യു.എസ് കോൺഗ്രസ് റിപ്പോർട്ട് അടുത്ത ദിവസം പുറത്തുവിടും.
കഴിഞ്ഞ ദിവസം യു.എസ് പരിശീലനം ലഭിച്ച വിമതർക്ക് അൽ ക്വായ്ദ സംഘത്തിന് ആയുധങ്ങൾ വിട്ടു നൽകി അനുരഞ്ജനമുണ്ടാക്കേണ്ടി വന്നിരുന്നു
ഇറാഖിലും സിറിയയിലും ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും സഖ്യകക്ഷികളും തുടരുന്ന വ്യോമാക്രമണത്തിന് പുറമെ സിറിയൻ സർക്കാരിനെതിരെ വിമതരെ പരിശീലിപ്പിക്കാൻ 500 മില്യൺ ഡോളർ അനുവദിക്കാനും പെന്റഗൺ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post