പൂന്തുറ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിത നേതാവിനെ ഉപദ്രവിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ ചാല ഏരിയ കമ്മിറ്റി അംഗം സായി കൃഷ്ണയാണ് അറസ്റ്റിലായത്. ഇതേഘടകത്തിലെ വനിത അംഗമാണ് സായി കൃഷ്ണക്കെതിരെ പരാതി നല്‍കിയത്.
സായികൃഷ്ണ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇയാള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്കി വിളിച്ചുവരുത്തിവേണം അറസ്റ്റ് ചെയ്യാനെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച പൂന്തുറ സ്റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വടുവം ഭാഗത്തെത്തിയപ്പോള്‍ സായികൃഷ്ണ ഇവരെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി.
Discussion about this post