ഡല്‍ഹി: രാജ്യത്ത് മൊഡേണ കൊവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ) ഇന്ന് അനുമതി നല്‍കിയേക്കും. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐ സമീപിച്ചത്.
മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല. തിങ്കളാഴ്ചയാണ് മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടിയതെന്ന് സിപ്ല അധികൃതര്‍ അറിയിച്ചു. ഈ വാക്‌സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫൈസര്‍ വാക്‌സിന്‍ പോലെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്വീകാര്യതയാണ് മൊഡേണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഏകദേശം പന്ത്രണ്ട് കോടിയാളുകള്‍ക്ക് ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് നല്‍കിയത്. വലിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post