ഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദം മുസ്ലീങ്ങൾക്കായി സംവരണം ചെയ്യണമെന്ന് എ ഐ എം ഐ എം നേതാവ് സയീദ് അസീം വഖാർ. ഇതിനായി കോൺഗ്രസ്, ബി എസ് പി, സമാജ്വാദി പാർട്ടി എന്നിവർ മുൻകൈ എടുക്കണമെന്നും വഖാർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികൾ മുസ്ലീങ്ങളോട് വോട്ട് തേടാറുണ്ട്. എന്നാൽ മുസ്ലീങ്ങൾക്ക് മാത്രമായി ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമ്പോൾ പലരും മുഖം ചുളിക്കുകയാണെന്നും ദേശീയ മാധ്യമത്തിൽ നടന്ന ചർച്ചയിൽ വഖാർ പറഞ്ഞു.
ഇന്നോ നാളെയോ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് തന്റെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്നും സയീദ് അസീം വഖാർ വ്യക്തമാക്കി. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലായിരുന്നു ഒവൈസിയുടെ അനുയായിയായ വഖാറിന്റെ വിവാദ പരാമർശം.
Discussion about this post