കോഴിക്കോട്: മാങ്കാവ് പൊക്കുന്ന് ഭാഗത്ത് ഒരു വീട്ടില്‍ ലഹരി മരുന്ന് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ ന്യൂജന്‍ മയക്കുമരുന്നായ എം.ഡി.എം.എ യുമായി (മെത്താലിന്‍ ഡയോക്സി മെത്താ ഫൈറ്റമിന്‍ ) നാല് യുവാക്കള്‍ അറസ്റ്റില്‍. പൊക്കുന്ന് സ്വദേശികളായ മീന്‍ പാലോടിപറമ്ബ് റംഷീദ് (20), വെട്ടുകാട്ടില്‍ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂര്‍ സ്വദേശി ഫാഹിദ് (29) ചക്കുകടവ് സ്വദേശി മുഹമ്മദ് അന്‍സാരി(28) എന്നിവരാണ് 7.5 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്. കസബ എസ്.ഐ. ശിവപ്രസാദിന്റെ നേതൃത്ത്വത്തിലുള്ള കസബ പോലീസും ഡാന്‍സാഫ് സ്ക്വാഡും ചേര്‍ന്നുള്ള പരിശോധനയിലാണ് സംഘം പിടിയിലായത്.
മാങ്കാവും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചതിനാല്‍ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് സിറ്റിയില്‍ നാല് മാസത്തിനിടയില്‍ അഞ്ചോളം സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാന്‍സാഫിന്റെ സഹായത്താല്‍ പിടികൂടിയത്. വര്‍ഷങ്ങളായി ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്ന യുവാക്കള്‍ ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മയക്ക്മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്.
മയക്ക്മരുന്ന് പിടികൂടിയ വീട്ടില്‍ നിരവധി ചെറുപ്പക്കാര്‍ നിത്യവും വരാറുണ്ടെന്നും രാത്രി ഏറെ നേരം വൈകിയും പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നത്. ഇവര്‍ക്ക് മയക്ക്മരുന്ന് എത്തിച്ചവരെയും ഇത് ഉപയോഗിക്കുന്നവരെ കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസബ സര്‍ക്കിള്‍ ഇന്‍സ്പെക്‌ട്ടര്‍ യു. ഷാജഹാന്‍ പറഞ്ഞു.
ഗോവ ,ബാഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ്ഗ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ നിന്ന് ഇവിടങ്ങളിലേക്ക് ഡിജെ പാര്‍ട്ടികള്‍ക്ക് പോവുന്ന യുവാക്കള്‍ ഡ്രഗ്ഗ് മാഫിയയുമായി പരിചയത്തിലാവുകയും പെട്ടെന്ന് പണം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗമായി പലരും ഏജന്റ്മാരായി മാറുകയാണ് പതിവ്. ഇവിടങ്ങളില്‍നിന്ന് ചെറിയ തുകക്ക് വലിയ അളവില്‍ ഡ്രഗ്ഗ് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വരികയുമാണ് പതിവ് .യുവാക്കളെയും വിദ്യാര്‍ത്ഥികളെയും മാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്.
കസബ സറ്റേഷനിലെ എ.എസ്.ഐ. സാജന്‍ പുതിയോട്ടില്‍ എസ്.സി.പി.ഒ. മനോജ് ,കെ.ജി.എച്ച്. ചന്ദ്രന്‍ സി.പി.ഒ.വിഷ്ണു ഡാന്‍ സാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് ഷാഫി , എം സജി, എസ്.സി.പി.ഒ അഖിലേഷ് കെ,ജോമോന്‍ , സി.പി.ഒ എം. ജിനേഷ് എന്നിവരടങ്ങിയ സംഘം മയക്കുമരുന്ന് സംഘത്തെ വലയിലാക്കിയത്.












