പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വെള്ളിയാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ രക്തസാക്ഷിത്വം വരിക്കുകയും അഞ്ച് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു. ഹവാൽദാർ കാശിറാവു ബനാലി എന്നാണ് ജവാനെ ജീവത്യാഗം ചെയ്തത്. ഹഞ്‌ജിൻ ഗ്രാമത്തിലെ രാജ്പോറ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം അറിഞ്ഞ സുരക്ഷാ സേന നടത്തിയ തിരച്ചലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
മരിച്ച അഞ്ച് പേരും ലഷ്‌കര്‍ ഇ ത്വയ്യിബ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും, ഒരാള്‍ ജില്ലാ കാന്‍ഡറാണെന്നും, ഒരാള്‍ പാകിസ്താന്‍കാരനാണെന്നും ഐ.ജി.പി കശ്മീർ വിജയ് കുമാർ പറഞ്ഞു. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ചില രേഖകളും കണ്ടെടുത്തു. ശ്രീനഗർ-പുൽവാമ ദേശീയപാതയിൽ ആക്രമണം നടത്താൻ അവർ പദ്ധതിയിട്ടിരുന്നവെന്നും, സേനയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുല്‍വാമയിലെ ഹന്‍ജിന്‍ രാജ്‌പോറ പ്രദേശത്ത് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഏറ്റുമുട്ടല്‍ നടന്നതെന്ന് ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് വൈകീട്ട് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പോലിസ് അറിയിച്ചത്. നാല് പേര്‍ കൂടി പോലിസ് വലയത്തിനുള്ളില്‍ കുടുങ്ങിയതായി റിപോര്‍ട്ടുണ്ട്. കശ്മീര്‍ സോണ്‍ പോലിസ്, ജമ്മു കശ്മീര്‍ പോലിസ് തുടങ്ങിയവരാണ് ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Discussion about this post