Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11
Tweet
Send
Share

Latest stories from this section

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies