ഡെറാഡൂൺ: വൈദ്യുതി നിരക്കിൽ വൻ ഇളവുകളുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗാർഹിക ഉപഭോക്താക്കൾക്ക് നിശ്ചിത യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജ വകുപ്പ് മന്ത്രി ഹാരക് സിങ് റാവത്ത് അറിയിച്ചു. സംസ്ഥാനത്തെ 13 ലക്ഷം വരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പ്രയോജനകരമായ പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്നവര്‍ വൈദ്യുതി ചാര്‍ജ് നല്‍കേണ്ടതില്ല. 101 മുതല്‍ 200 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. വൈദ്യുതി നിരക്കിന്റെ പകുതി മാത്രം ഈ വിഭാഗക്കാര്‍ നല്‍കിയാല്‍ മതിയാകുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജ വകുപ്പ് മന്ത്രി അറിയിച്ചു.
ഇളവ് നല്‍കുന്നത് പ്രതിമാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. സംസ്ഥാനത്ത് വിദൂരമേഖലകളിലും ഹില്‍ സ്റ്റേഷനുകളിലും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടുമെന്ന് സർക്കാർ അറിയിച്ചു.









