ഡൽഹി: ബഡാ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേർ മരണപ്പെട്ടു, 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 9.45 ഓടെയായിരുന്നു ആശുപത്രിക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ത്തത്.
നിരവധി തോക്കുകളുമായെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നും, 25 ഓളം തവണ വെടിയുതിര്‍ത്ത ശേഷം ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം അക്രമികള്‍ തന്നെയാണ് ലക്ഷ്യം വെച്ചതെന്ന് ആരോപിച്ച് മുഹമ്മദ് മുനൈബ് എന്നൊരാള്‍ രംഗത്തെത്തി. വെടിവയ്ക്കുന്നതിനു മുമ്പ് തന്റെ അമ്മാവന്‍ നടത്തുന്ന പ്രാദേശിക ആശുപത്രിയില്‍ കോവിഡ് -19 വാക്സിനേഷന്‍ വിതരണം സംബന്ധിച്ച് അക്രമികളില്‍ ഒരാള്‍ അന്വേഷിച്ചതായി ഇയാള്‍ പറഞ്ഞു.
”ഞാന്‍ ആശുപത്രിയില്‍ നിന്നും പോകാന്‍ ഒരുങ്ങുമ്പോള്‍ അവരില്‍ ഒരാള്‍ എന്നെ തടഞ്ഞു, മറ്റുള്ളവര്‍ വെടിവയ്ക്കാന്‍ തുടങ്ങി. അവര്‍ 20-25 തവണയോളം വെടിയുതിര്‍ത്തു. രണ്ട് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ”മുനിബ് പറഞ്ഞു.വെടിവച്ചവരില്‍ ഭൂരിഭാഗവും ദില്ലി, മീററ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് മുനിബ് ആരോപിച്ചു. തന്നേയും അമ്മാവനേയും ഇവര്‍ നേരത്തേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ഈ അക്രമണവും അതിന്റെ ഭാഗമായിരിക്കുമെന്നും മുനീബ് കൂട്ടിച്ചേർത്തു.












