തിരുവനന്തപുരം: ജീവിതത്തില്‍ ഒരിക്കലും കൈവിടാന്‍ കഴിയാത്ത മൂല്യങ്ങള്‍ നല്‍കിയ അക്ഷയ ഖനിയാണ് എ.ബി.വി.പിയെന്ന് ബിജെപി നേതാവ് എസ് സുരേഷ്. എബിവിപിയുടെ എഴുപത്തിമൂന്നാം സ്ഥാപക ദിനത്തില്‍ സംഘടനയെ കുറിച്ച് തന്റെ ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പിലാണ് എസ് സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ABVP ക്ക് 73 വയസ്സ് ….
1986 മുതൽ 2003 വരെ നീണ്ട 17 വർഷം ഞാൻ ഒരു ABVP പ്രവർത്തകനായിരുന്നു.
1996 – 1998 കാലഘട്ടത്തിൽ സംസ്ഥാന സെക്രട്ടറിയായിരുന്നു..
ജീവിതത്തിൽ ഒരിക്കലും കൈവിടാൻ കഴിയാത്ത മൂല്യങ്ങൾ നൽകിയ അക്ഷയ ഖനിയാണ് ABVP….
രാജ്യത്തോടും പ്രസ്ഥാനത്തോടുമുള്ള പ്രതിബദ്ധതയുടെ തീചൂളയിലൂടെ കടന്ന് വരാൻ ലഭിച്ച ഭാഗ്യം.
തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള നിരന്തരമായ രാത്രികാല KSRTC യാത്രകൾ…
ജനറൽ കമ്പാർട്ട്മെന്റിലെ ട്രയിൻ യാത്രകൾ, ട്രയിനിനകത്തും ബസ് സ്റ്റാന്റുകളിലും റെയിൽവെ സ്റ്റേഷനുകളിലും ഇരുന്നും കിടന്നും ഉറങ്ങിയ സുന്ദരമായ രാത്രികൾ…
സംസ്ഥാനത്തെ ടൗണുകളിലെ പാതിരാ തട്ടുകടകളിലെയും നിരവധി വീടുകളിലെയും രുചി കൂട്ടുകളുടെ സ്മരണ…
തിരുവനന്തപുത്ത് മാത്രമല്ല കേരളത്തിലെ എല്ലാസിറ്റികളിലെയും ചുമരുകളിൽ പോസ്റ്റർ ഒട്ടിക്കാനായി ഇറങ്ങിയ പാതിരാ കൂട്ടായ്മകൾ….
പാറശ്ശാലയിലെ ധനുവച്ചപുരം NSS കോളേജ് മുതൽ.. കാസർകോട് ഗവ.കോളേജ് വരെയുള്ള ചടുലമായ കലാലയ യാത്രകൾ… പ്രസംഗങ്ങൾ . തെരുവ് നാടകങ്ങൾ പ്രകടനങ്ങൾ, സംഘർഷങ്ങൾ . ലാത്തിച്ചാർ ർജ്ജുകൾ, ലോക്കപ്പുകൾ, ജയിലുകൾ.. എത്രമാത്രം അവിസ്മരണീയ അനുഭൂതികൾ..
കുട്ടിക്കാലത്ത് തന്നെ രാജ്യം മുഴുവൻ
കണ്ടറിയാൻ ലഭിച്ച ഭാഗ്യം… നാനാത്വത്തിലെ ഏകത്വത്തിന്റെ നേരറുവുകൾ…
പരുമലയിലെ അനു , കിം കരുണാകരൻ, സുജിത്, കോട്ടയം ബിംബി, കണ്ണൂരിലെ അശ്വനികുമാർ , തിരുവനന്തപുരത്തെ മുരുകാനന്ദൻ , ശ്രീകാന്ത് തുടങ്ങിയ വീര ബലിദാനികളുടെ സ്മരണയിലേക്ക് പതിച്ച കണ്ണീർ തുള്ളികൾ….
സംസ്ഥാനത്താകമാനം ABVP അൻപതോളം കോളേജ് യൂണിയൻ ഭരണം..
KSU വിനെ മറികടന്ന് SFI ക്ക് ബദലായി ABVP മാറുന്ന അഭിമാന കാഴ്ച…
കേരള യൂണിവേഴ്സിറ്റിയിലെ ആദ്യ ABVP സെനറ്റ് അംഗമായി 1997-ൽ ശ്രീ. മഹേഷ് ചന്ദ്രന്റെ വിജയം…
ABVP സംസ്ഥാന സെക്രട്ടറി ആയിരിക്കെ കേരളയിലെ ആദ്യ ABVP സെനറ്റ് മെംബറും..
BJP ജില്ലാ പ്രസിഡന്റായിരിക്കെ കേരളത്തിലെ ആദ്യ BJP MLA യും ഉണ്ടായത് പൊതുപ്രവർത്തനത്തിൽ എനിക്ക് ലഭിച്ച മഹത്തായ അനുഗ്രഹമാണ്.
നിരവധി പ്രവർത്തകരുടെ ത്യാഗവും സമർപ്പണവുമാണ്…
ഒരോ നേട്ടവും, നേതാവും
എന്തൊക്കെ മറന്നാലും
ഇത് മാത്രം മറക്കാതിരിക്കാം…
ABVP ക്ക് 73 വയസ്സ് ….1986 മുതൽ 2003 വരെ നീണ്ട 17 വർഷം ഞാൻ ഒരു ABVP പ്രവർത്തകനായിരുന്നു.1996 – 1998 കാലഘട്ടത്തിൽ…
Posted by S. Suresh on Thursday, July 8, 2021
Discussion about this post