കൊച്ചി: നാവികസേനാ ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉൾപ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കർശന നിരോധനം ഏർപ്പെടുത്തി.
അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഡ്രോണുകള്‍ ഭീഷണിയുയര്‍ത്തിയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് അതീവ സുരക്ഷാ മേഖലയ്ക്കു പരിസരത്ത് ഡ്രോണ്‍ പറത്തരുതെന്ന മുന്നറിയിപ്പ്.
ഇത്തരത്തില്‍ എന്തെങ്കിലും നിരീക്ഷണ പരിധിയില്‍ വന്നാല്‍, അവ നശിപ്പിക്കുകയും പറത്തുന്നവര്‍ക്കെതിരെ ഐപിസി 121, 121എ, 287, 336, 337, 338 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കുമെന്നും ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള അറിയിച്ചു.
രാജ്യത്ത് എവിടെയാണെങ്കിലും ഡ്രോണ്‍ പറത്തുന്നതിന് ഡിജിസിഎയുടെ അനുമതി വേണം.
Discussion about this post