ഡൽഹി : കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു .
“നമ്മുടെ മുതിർന്ന കാബിനറ്റ് സഹപ്രവർത്തകൻ ശ്രീ രാജ്നാഥ്സിംഗ് ജിയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ഊഷ്മള വ്യക്തിത്വത്തിനും വിവേകത്തിനും അദ്ദേഹത്തെ പ്രശംസിക്കുന്നു. അദ്ദേഹം മികച്ച പാർലമെന്റേറിയനും ഭരണാധികാരിയുമാണ്. നമ്മുടെ രാജ്യസേവനത്തിൽ അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു”. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ബി ജെ പി മേധാവി ജഗത് പ്രകാശ് നദ്ദ,
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ എന്നിവരും അദ്ദേഹത്തിന് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തു









