രാമാനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ക്ക് കൂടി കസ്റ്റംസ് നോട്ടീസ്. കണ്ണൂര്‍ മേക്കുന്ന് സ്വദേശി മുഹമ്മദ് ആഷിക്ക്, പാനൂര്‍ സ്വദേശിയായ അജ്മലിന്റെ മാതാവിനുമാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ചയാണ് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെരിക്കുന്നത്.
ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഉപയോഗിച്ചിരുന്ന ഫോണ്‍ ആഷിക്കിന്റേതാണെന്നാണ് സൂചന. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ആളുകളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് രണ്ടു പേര്‍ക്ക് കൂടി ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Discussion about this post