കൊച്ചി: വാക്സീൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി. കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്നു വാക്സീൻ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ തുക പിടിച്ചുവെന്ന ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
അനുമതിയില്ലാതെ ഈടാക്കിയ തുക രണ്ടാഴ്ചക്കകം തുക തിരികെ നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. നിയമ പിന്‍ബലമുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ തുക ഈടാക്കാനകൂ എന്നും കോടതി നിരീക്ഷിച്ചു.








