കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്ത സംവിധായിക അയിഷ സുൽത്താന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ടുള്ള കത്തായിരുന്നു അയിഷയുടേത്
‘ജൈവായുധ’ പരാമർശം ആളുകൾ വളച്ച് ഒടിക്കുകയായിരുന്നെന്നും അത് അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തന രീതി താരതമ്യം ചെയ്യാൻ മാത്രമായിരുന്നെന്നും അല്ലാതെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആയിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇതേക്കുറിച്ചു വിശദീകരണം നൽകിയിട്ടും കേസെടുക്കുകയായിരുന്നെന്നും, അന്വേഷണഭാഗമായി ഫോണും സഹോദരന്റെ ലാപ്ടോപ്പും പിടിച്ചെടുത്തെന്നും അവർ കത്തിൽ പറയുന്നു.
Discussion about this post