ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കും. അവിടെ അദ്ദേഹം 1500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. കാശിയിലെയും പൂർവാഞ്ചലിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളായിരിക്കും ഇവയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാവിലെ 11.00ന് അദ്ദേഹം ബനാറസ് ഹിന്ദു സർവകലാശാലയിൽ 100 കിടക്കകളുള്ള മെഡിക്കൽ കോളേജ് വിംഗ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാംഗാ ടൂറിസം പദ്ധതി, വാരാണസി- ഗാസിപൂർ ഹൈവേയിലെ മൂന്ന് വരി ഫ്ലൈ ഓവർ എന്നിവ ഉദ്ഘാടനം ചെയ്യും.
744 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുന്ന പ്രധാനമന്ത്രി 839 കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിടും.
Discussion about this post