കൊച്ചി: വാറങ്കലില്‍ കിറ്റെക്സ് ആരംഭിക്കാന്‍ പോകുന്ന 1000 കോടിയുടെ പദ്ധതിക്കായുള്ള ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് തെലങ്കാന സര്‍ക്കാര്‍. ഇന്ന് രാവിലെയാണ് ഗീസുഗോണ്ട ഏരിയായില്‍ നോഡല്‍ ഓഫീസറുടെ നേതൃത്വത്തിൽ അഭിമുഖം അടക്കം ആരംഭിച്ചത്.
4000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള അപ്പാരല്‍ പാര്‍ക്കാണ് കകാതിയ മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കില്‍ കിറ്റെക്സ് ആരംഭിക്കുന്നത്. കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച ഹൈദ്രബാദ് സന്ദര്‍ശിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ തൊഴില്‍ നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്താനുള്ള നടപടിയാണ് തെലങ്കാന സര്‍ക്കാര്‍ ആരംഭിച്ചത്.
അഭിമുഖത്തില്‍ നൂറ് കണക്കിന് പേര്‍ ആദ്യ ദിനം തന്നെ പങ്കെടുത്തു.
അതേസമയം വ്യവസായവും നിക്ഷേപവും എത്രയും വേഗം യാഥാര്‍ത്ഥമാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ കാണിക്കുന്ന വേഗത മാതൃകപരമാണെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.
Discussion about this post