ചെന്നൈ : തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ ഓടയുടെ നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ചെളി വെള്ളത്തിൽ കിടന്ന് നീന്തി സിപിഎം പ്രതിഷേധം. റോഡരികിൽ കെട്ടിക്കിടന്ന ചെളി വെള്ളത്തിൽ കിടന്ന് നീന്തിയാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.
ഹൈവേ വികസനത്തിന്റെ ഭാഗമായിട്ടുള്ള ഓട നിർമാണം ഇഴഞ്ഞുനീങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. മഴക്കാലത്ത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നം പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ഇതോടെയാണ് പഞ്ചായത്തിനു മുന്നിലെ ചെളി വെള്ളത്തിൽ നീന്തി പ്രതിഷേധം അറിയിച്ചത്. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.









