ഡല്‍ഹി: ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് എക്സ്ചേഞ്ചുകള്‍ക്ക് ഐടി വകുപ്പ് നോട്ടീസ് നല്കി.
ക്രിപ്റ്റോകറന്‍സികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന് എക്സ്ചേഞ്ചുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
അതേസമയം തുടര്‍ച്ചയായി മൂല്യമിടിയുന്ന സമയത്ത് വകുപ്പിന്റെ നടപടി നിക്ഷേപകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ബിറ്റ്കോയിന്റെ മൂല്യം എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ 2017-ലും ആദായ നികുതി വകുപ്പ് എക്സ്ചേഞ്ചുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇത്തവണത്തെ പരിശോധന ഇടപാടുകാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാണെന്നാണ് റിപ്പോര്‍ട്ട്.
ഇടനിലക്കാര്‍ വഴിയാണ് സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ഇടപാട് നടക്കുന്നത്. എന്നാല്‍ ക്രിപ്റ്റോകറന്‍സികളുടെ ഇടപാടുകള്‍ എക്സ്ചേഞ്ചുകള്‍ വഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങള്‍ ലഭിക്കാനുള്ള ഒരേയൊരു മാര്‍ഗം എക്സ്ചേഞ്ചുകളാണ്.
Discussion about this post