Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണവും ആനുകൂല്യങ്ങളും വേണമെന്ന ഡിവൈഎഫ്‌ഐ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയത്. അതോടെ കഴിഞ്ഞോ സംരക്ഷണം? അനന്യ കുമാരി എന്നൊരാളുടെ മരണം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ലേ?’: എ എ റഹീമിനോട് ശ്രീജിത്ത് പണിക്കര്‍

by Brave India Desk
Jul 22, 2021, 11:58 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ മരണം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ലേ എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയോട് ചോദ്യം ഉന്നയിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനു സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും വര്‍ധിപ്പിക്കാന്‍ നിയമനിര്‍മ്മാണവും ആനുകൂല്യങ്ങളും വേണമെന്ന ഡിവൈഎഫ്‌ഐ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയത്. അതോടെ കഴിഞ്ഞോ സംരക്ഷണം എന്നും ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചോദ്യവുമായി രം​ഗത്തെത്തിയത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സഖാവ് എ എ റഹിമിനോടാണ്. A A Rahim

നാലു വർഷം മുൻപ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിനു ഭൂരിപക്ഷമുള്ള സംഘടനാ യൂണിറ്റ് സ്ഥാപിച്ച പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. അവരുടെ സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും വർധിപ്പിക്കാൻ നിയമനിർമ്മാണവും ആനുകൂല്യങ്ങളും വേണമെന്ന ഡിവൈഎഫ്ഐ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയത്.

അതോടെ കഴിഞ്ഞോ സംരക്ഷണം?

അനന്യ കുമാരി അലക്സ് എന്നൊരാളുടെ മരണം താങ്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ?

ചികിത്സാ പിഴവുമൂലം തന്റെ സ്വകാര്യഭാഗം വെട്ടിമുറിച്ചതുപോലെ ഭീകരമായിപ്പോയെന്ന് അവർ വിലപിച്ചത് താങ്കളെ ഞെട്ടിച്ചില്ലേ?

പൂത്തിരി ചീറ്റുന്നതു പോലെയാണ് മൂത്രം പോകുന്നതെന്ന് കേട്ടപ്പോൾ ഒരുതരം മരവിപ്പ് അനുഭവപ്പെട്ടില്ലേ?

ഇരുപത്തിനാല് മണിക്കൂറും നാപ്കിനുകൾ ഉപയോഗിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചോർത്ത് ദുഃഖം തോന്നിയില്ലേ?

വിവരം ശ്രദ്ധയിൽ പെടുത്തിയിട്ടും ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന പരാതി താങ്കളെ അസ്വസ്ഥനാക്കിയില്ലേ?

കെ കെ ഷൈലജ ആയിരുന്നു മന്ത്രിയെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നെന്ന് പറഞ്ഞത് താങ്കളെ നിരാശപ്പെടുത്തിയില്ലേ?

എന്നിട്ട് താങ്കളും പ്രസ്ഥാനവും ഒരു ചെറുവിരൽ അനക്കിയോ?

അതെ, ‘മനുഷ്യരാവണം’ നമ്മൾ!

വിദേശത്തെ പ്രശ്നങ്ങൾക്ക് ഇവിടെ ഞായറാഴ്ച സമരം നടത്താനും മാർച്ച് നടത്താനും എളുപ്പമാണ് റഹിം. എന്നാൽ നിലപാട് എന്നൊന്നുണ്ട്. ഭൂതദയ എന്നൊന്നുണ്ട്. മനുഷ്യരാവണമെന്ന് ഈണത്തിൽ പാടിയതുകൊണ്ട് നാം മനുഷ്യരാവില്ല. നടക്കുന്നതു കൊണ്ടും, ശ്വസിക്കുന്നതു കൊണ്ടും, സമരം ചെയ്യുന്നതുകൊണ്ടും നാം മനുഷ്യരാവില്ല. അതിനു മനുഷ്യത്വം തന്നെ വേണം.

ചോദിക്കാനും പറയാനും ഇന്നും അധികമാരും ഇല്ലാത്തവരാണ് ട്രാൻസ്‌ജെൻഡർ വിഭാഗം. അവർക്കൊപ്പം എന്ന പ്രഖ്യാപനം ആത്മാർത്ഥമെങ്കിൽ അനന്യയ്ക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കുന്നത് താങ്കളുടെ പ്രസ്ഥാനത്തിലൂടെ ആവണം. അല്ലെങ്കിൽ മേല്പറഞ്ഞ യൂണിറ്റ് സ്ഥാപനവും, പ്രകടന പത്രികയുമൊക്കെ വെറും പ്രഹസനം മാത്രമായിപ്പോകും റഹിം; പ്രസ്താവനകൾ വെറുംവാക്കുകളും. അങ്ങനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കേണ്ട ജീവിതങ്ങളല്ല അവരുടേത്.

അവരും മനുഷ്യരാണ്. ഈ സമൂഹത്തിൽ ജീവിക്കേണ്ടവർ.

പണിക്കർ

https://www.facebook.com/panickar.sreejith/posts/4285208324832543

 

Tags: sreejith panickera a raheem
Share21TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies