Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

‘മാലിക്’ സിനിമയ്‌ക്കെതിരെ പ്രതിഷേധം; യാഥാര്‍ഥ്യത്തെ വളച്ചൊടിച്ചുവെന്ന് ബീമാപള്ളി നിവാസികൾ

by Brave India Desk
Jul 22, 2021, 02:43 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’ യാഥാര്‍ഥ്യത്തെ വളച്ചൊടിച്ചു എന്നാരോപിച്ച് ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്ത് ബീമാപള്ളി നിവാസികൾ പ്രതിഷേധവുമായി ഒത്തുകൂടി. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളം എന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബീമാപള്ളി വെടിവയ്പ്പിന് പിന്നിലെ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 2009 ല്‍ സംഭവിച്ച ബീമാപള്ളി വെടിവയ്പ്പ് സിനിമ തെറ്റായി ചിത്രീകരിച്ചതില്‍ സമിതി വിയോജിപ്പ് രേഖപ്പെടുത്തി.

ജാതിഭേദമന്യേ വിശ്വാസികള്‍ ഒഴുകുന്ന ആരാധനാലയമാണ് ബീമാപള്ളി. തിരുവനന്തപുരം ജില്ലയില്‍ ഫോറിന്‍ വസ്തുക്കളുടെയും, സി.ഡി.കളുടെയും പ്രധാന മേഖലയാണ് പള്ളിക്കു ചുറ്റുമുള്ള വാണിജ്യ കേന്ദ്രം.

Stories you may like

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

മഹേഷ് നാരായണൻ രചനയും, സംവിധാനവും, എഡിറ്റിംഗും നിർവഹിച്ച സിനിമ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. റമദാപള്ളി, ഇടവാത്തുറ എന്നിങ്ങനെ ചേര്‍ന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളിലാണ് ഈ കഥ അരങ്ങേറുന്നത്. സാങ്കല്‍പ്പിക ഇടങ്ങള്‍ എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ നാലു പതിറ്റാണ്ടു മുമ്പുണ്ടായിട്ടുള്ള ചില അനിഷ്ട സംഭവങ്ങളുടെയും ധ്വനി സിനിമയിലുടനീളം മുഴങ്ങുന്നുണ്ട്.

റമദാപ്പള്ളിക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സുലൈമാന്‍ മാലിക്കിന്റെ ഹജ്ജ് ഒരുക്കങ്ങളിലൂടെയാണ് ‘മാലിക്’ തുടങ്ങുന്നത്. രണ്ട് മണിക്കൂര്‍ 41 മിനിറ്റ് ചിത്രത്തിന്റെ തുടക്കം 13 മിനിറ്റ് വരുന്ന സിംഗിള്‍ ഷോട്ട് ക്യാമറാ യാത്രയിലൂടെയാണ്. ഭരണത്തിലിരിക്കുന്ന മന്ത്രിക്കുമേല്‍ പോലും തന്റെ കല്‍പ്പനയ്‌ക്ക്‌ അധികാരമുള്ള വയോധികനായ മാലിക്.

ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ എന്തിനും ഇറങ്ങിത്തിരിച്ചിരുന്ന സുലൈമാന്‍ നാട്ടിലെ വരത്തന്മാരില്‍ ഒരാളാണ്. എങ്കിലും കടലിന്റെ തഴമ്പ് ഏറ്റുവളര്‍ന്ന ബാലന്‍. അയാളുടെ അമ്മയുടെ ഭാഷയില്‍ ‘കടലിന്റെ മണം’, തന്നില്‍പ്പേറി ജീവിച്ചവന്‍ . ഈ കടല്‍മണം അയാളെ കാലക്രമേണ റമദാപള്ളിക്കാരുടെ ഇടയില്‍ സ്വീകാര്യനാക്കുമ്പോഴും, വ്യക്തി ജീവിതത്തില്‍ കനത്ത നഷ്‌ടങ്ങള്‍ മാത്രം ബാക്കിയായി തീരുന്ന, ഉറ്റവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും പ്രാപ്തനല്ലാത്ത വിധം അശക്തനാണയാള്‍. റമദാപള്ളിയിലെ വൈദ്യകുടുംബത്തിന്റെ കനിവുപറ്റാന്‍ എത്തിച്ചേരുന്നത് മുതല്‍ ജീവിതാവസാനം വരെ സുലൈമാന്‍ മാലിക്കിന്റെ കഥ വരച്ചു കാട്ടുന്ന സിനിമ നോണ്‍-ലീനിയര്‍ കഥപറയല്‍ ശൈലി അവലംബിച്ചിരിക്കുന്നു. അസ്ഥിരമായ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തില്‍ നായകന്റെ 30 വര്‍ഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.

‘ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്‌, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സനു ജോണ്‍ വര്‍ഗീസ് ഫ്രെയിമുകള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.

Tags: malayalam film industrymalik
Share11TweetSendShare

Latest stories from this section

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

Discussion about this post

Latest News

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies