തിരുവനന്തപുരം: ഭാരതമാതാവിനെ അപമാനിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മധുരയില്‍ വച്ചാണ് കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്‍ നടന്ന യോഗത്തില്‍ ഭാരതമാതാവില്‍നിന്നു രോഗം പകരാതിരിക്കാനാണു ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്നായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
പ്രസംഗത്തിന്റെ എഡിറ്റഡ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. കന്യാകുമാരിയില്‍ മാത്രം 30ല്‍ അധികം പരാതികളാണു പൊലീസിനു ലഭിച്ചത്. പിന്നാലെയാണു മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.
Discussion about this post