തിരുവനന്തപുരം: തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന പ്ലാന്‍ഷേന്‍ ലേബര്‍ കമ്മറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തൊഴിലാളികളും, തോട്ടം ഉടമകളും ശ്രമങ്ങള്‍ തുടരുന്നതിനിടെ വീട്ടുവീഴ്ചയ്ക്ക് തയ്ാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടുന്നതിന് ഇടയാക്കിയത്.
തൊഴിലാളി സംഘടനകളും തോട്ടമുടമകളും വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ലെന്നും നാളെ ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഉല്‍പ്പാദനം വര്‍ധിപ്പിക്കാതെ കൂലി കൂട്ടില്ലെന്ന് തോട്ടം ഉടമകള്‍ യോഗത്തില്‍ നിലപാടെടുത്തു. തോട്ടമുടമകളുടെ കടുത്ത നിലപാടാണ് ചര്‍ച്ച പൊളിയാന്‍ കാണമെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തി. മൂന്നു ലക്ഷം വരുന്ന തോട്ടം തൊഴിലാളികള്‍ സമരം തുടരുമെന്നു അവര്‍ അറിയിച്ചു.
എന്നാല്‍ കൂടിയാലോചിച്ചതിനുശേഷം മാത്രമേ സമരം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് സ്ത്രീ തൊഴിലാളികള്‍ അറിയിച്ചു. അതേസമയം, കണ്ണന്‍ ദേവന്‍ തേയിലത്തോട്ടങ്ങളില്‍ ഭൂരിപക്ഷം തൊഴിലാളികളും ഇന്നലെ പണിമുടക്കി.
Discussion about this post