ജമ്മു: മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായ ജമ്മുവിലെ രാജീവ് നഗർ മേഖലയിൽ ഐടിബിപി രക്ഷാപ്രവർത്തനത്തിന്. ശക്തമായ മഴയിൽ മേഖലയിലെ നിരവധി വീടുകൾ തകർന്നിരുന്നു.
കനത്ത മഴയിൽ പ്രദേശത്തെ അഴുക്കുചാൽ സംവിധാനം തകരാറിലാകുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
ദോദ ബസ്തി, ബേലിചരണ മേഖലകളിൽ അപകടത്തിൽ പെട്ട കുട്ടികളെ ജീവൻ പണയപ്പെടുത്തി സൈനികർ രക്ഷപ്പെടുത്തിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
Discussion about this post