ഡൽഹി: ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവന്‍ സൗജന്യമായി പിസ്സ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ. വാഗ്ദാനത്തിന് പിന്നാലെ ഡൊമിനോസിന്റെ ഇംഫാല്‍ ബ്രാഞ്ച് ചാനുവിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പിസ്സ എത്തിച്ചു നല്‍കുകയും ചെയ്തു.
ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം മീരബായി ചാനു ആദ്യം നടത്തിയ പ്രതികരണം ഏറെ വൈറലായിരുന്നു. ”ഇനി പോയൊരു പിസ കഴിക്കണം. പിസ കഴിച്ചിട്ട് കുറേ നാളായി. ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. വീട്ടിലാരും ഒന്നും കഴിച്ചിട്ടില്ലായിരുന്നു. എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു,” മീരാബായ് പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം മാറ്റിവെച്ച് കഠിനമായ പരീശീലനത്തിലായിരുന്നു മീരാബായ് ചാനു ഇതുവരെ. ഭക്ഷണ ക്രമീകരണങ്ങളുള്ളതിനാൽ പിസ പോലുള്ള വിഭവങ്ങൾ കായിക താരങ്ങളുടെ മെനുവിൽ നിന്നും ഒഴിവാക്കാറുണ്ട്.
ഇഷ്ട വിഭവം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ ആജീവനാന്തം ചാനുവിന് പിസ ഓഫർ ചെയ്തിരിക്കുകയാണ് ഡോമിനോസ് ഇന്ത്യ. ‘അവർ പറഞ്ഞത് ഞങ്ങൾ കേട്ടു, പിസ കഴിക്കാൻ ചാനു ഇനി കാത്തിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർക്ക് ആജീവനാന്തം ഡോമിനോസ് പിസ ഞങ്ങൾ സൗജന്യമായി നൽകും’-കമ്പനി ട്വീറ്റ് ചെയ്തു.
https://twitter.com/dominos_india/status/1418939841656414208
നൂറ് കണക്കിന് മുഖങ്ങളില്‍ പുഞ്ചിരി വിരിയിച്ച അവളുടെ വലിയ വിജയം കുടുംബത്തിനൊപ്പം ഞങ്ങളും ആഘോഷിക്കുന്നു എന്നാണ് ഡൊമിനോസ് ഇന്ത്യ കുടുംബാംഗങ്ങള്‍ക്ക് പിസ്സ നല്‍കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
We are elated that we could share this wonderful moment with @mirabai_chanu’s loved ones. She brought a smile to a billion+ faces, our Domino’s Imphal Team brought a small token of appreciation to celebrate the success with her family. #MirabaiChanu #Olympics #Olympics2021 pic.twitter.com/ncl8r6aGTr
— dominos_india (@dominos_india) July 25, 2021
Discussion about this post