ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. പലയിടത്തും സൈന്യവും യുവാക്കളായ പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇമുസാഫറാബാദ്, ജില്‍ജിത്, കോട്‌ല എന്നിവിടങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഇതിനിടെ സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് നടത്തുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ സി.എന്‍.എന്‍. ഐ.ബി.എന്‍. ചാനല്‍ പുറത്തുവിട്ടു.
പാക്ക് അധീന കശ്മീരിലെ യഥാര്‍ഥ ചിത്രമാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. വികസനപ്രവര്‍ത്തനങ്ങളില്ല, തൊഴിലില്ലായ്മ രൂക്ഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിസമ്മതിക്കുന്ന യുവാക്കളെ പാക് ചാരസംഘടന ഐ.എസ്.ഐ.യുടെ നേതൃത്വത്തില്‍ പിടിച്ചുകൊണ്ടുപോയി തടവിലാക്കുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍.
ഈ മേഖലകളില്‍ ജീവിതം നരകതുല്യമാണെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പാക്കിസ്ഥാന് തങ്ങളുടെ മേല്‍ ശക്തി ഉപയോഗിക്കാന്‍ ഒരു അവകാശവുമില്ലെന്ന് ക്യാമറയ്ക്കു മുന്നില്‍ പ്രക്ഷോഭകാരികള്‍ തുറന്ന് പറഞ്ഞു. പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് അലമുറയിടുന്നവരുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റൊരു ‘മോഡി എഫക്റ്റ്’ എന്ന് വിലയിരുത്തല്‍ ‘പാക് അധീന കാശ്മീരില്‍ ഇന്ത്യ അനുകൂല കാറ്റ്’
കശ്മീര്‍ താഴ്‌വരയിലെ ചെറിയ സംഘര്‍ഷങ്ങളും സമരങ്ങളും വരെ പ്രാദേശിക സര്‍ക്കാറിനെതിരായ സമരങ്ങളായാണ് പാക്ക് ഭരണകൂടം അവതരിപ്പിക്കാറ്. എന്നാല്‍, പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു..
മോദി സര്‍ക്കാരിന് അനുകൂലമായ ഈ മേഖലയില്‍ വലിയ തരംഗമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പാക് അധീന കശ്മീരിലെ വലിയൊരു വിഭാഗം ഇന്ത്യയ്ക്ക് അനുകൂലമായി നിടപാടെടുക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2015ലെ ഭൂകമ്പത്തിലും 2014ല്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിലും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇടപെടലാണ് ഇവരെ മാറ്റിചിന്തിപ്പിച്ചു തുടങ്ങിയത്.
അന്‍ജുമാന്‍ മിന്‍ഹാജ് ഇ റസൂല്‍ ചെയര്‍മാന്‍ മൗലാന സയ്യദ് അത്തര്‍ ഹുസാന്‍ ദെഹ് ലാവി അടുത്തിടെ പാക് അധീന കശ്മീരില്‍ പോയിരുന്നു. അദ്ദേഹമാണ് ഇന്ത്യയ്ക്ക് അനുകൂലമായ ജനങ്ങളുടെ അഭിപ്രായം പുറത്തുവിട്ടത്.
https://www.youtube.com/watch?t=3&v=qvsi-yPmmwo
Discussion about this post