സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 200 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന പദ്ധതിയുമായി ഉദയംപേരൂർ എസ് എൻ ഡി പി എച്ച് എസ് എസ്. സ്കൂളിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് സ്വന്തം ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച 15 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. പ്രിൻസിപ്പൽ ബാബു, ഹെഡ്മിസ്ട്രസ് ബീന എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
പദ്ധതിക്ക് പിന്തുണയുമായി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും നാഷണൽ ബുക്ക് ട്രസ്റ്റും രംഗത്തെത്തി. നാഷണൽ ബുക്ക് ട്രസ്റ്റ് ജനറൽ മാനേജരും ആർ എസ് എസ് നേതാവുമായ നന്ദകുമാർ അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
മഹാമാരിയുടെ കാലത്ത് നമ്മുടെ സമൂഹത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. ചെറുകിട കച്ചവടക്കാർ മാത്രമല്ല വ്യവസായികൾ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഉദയംപേരൂർ സ്കൂളിന്റെ പ്രവർ ത്തനം മഹത്തരമാണ്. തന, മന,ധന രൂപത്തിൽ ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നന്ദകുമാർ പറഞ്ഞു.
Discussion about this post