കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ തെറിവിളിച്ച മലയാളികളുടെ എണ്ണം പുറത്ത് വിട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപിലെ നടപടികളുടെ പേരില്‍ തനിക്ക് നേരെ കേരളത്തില്‍നിന്ന് പ്രതിഷേധിച്ചവരുടെ കണക്കുകളാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ പുറത്തു വിട്ടത്.
സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് 1.47 കോടി മലയാളികള്‍ തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ വന്ന് തെറിവിളികള്‍ നടത്തിയതെന്ന് പ്രഫുല്‍ പട്ടേല്‍ വെളിപ്പെടുത്തിയത്. ചീത്തവിളികള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആറുപേരാണ് കഴിഞ്ഞദിവസം പ്രഫുല്‍ പട്ടേലിനെ കണ്ട് ചര്‍ച്ച നടത്തിയത്. സൗഹാര്‍ദ്ദപരമായിരുന്ന ചര്‍ച്ചയാണ് നടന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
Discussion about this post