ലഖ്നോ: ഝാര്‍ഖണ്ഡില്‍ ജഡ്ജിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യു.പി ഫത്തേപൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മൊഹദ് അഹമ്മദ് ഖാനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതി. യു.പിയിലെ ചാക്ക്വാന് ഗ്രാമത്തില്‍വെച്ച് ജഡ്ജിയുടെ കാറില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ജഡ്ജിയുടെ ഗണ്മാന് പരിക്കേറ്റു.
തുടര്‍ന്ന് സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ജഡ്ജി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പരാതി നല്കി. ” 2020 ഡിസംബറിൽ ബറേലി കോടതിയില്‍ ഒരു യുവാവിന്റെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. തന്നെ വധിച്ച് അതൊരു റോഡപകടമാക്കാനുള്ള ശ്രമമാണ് ഉണ്ടായത്. തന്റെ കാറില്‍ നിരവധി തവണ മറ്റൊരു കാര്‍ വന്നിടിച്ചു.”അഹമ്മദ് ഖാന് പറഞ്ഞു. ജഡ്ജിയുടെ കാറില്‍ വന്നിടിച്ച ഇന്നോവയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
Discussion about this post