വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ നികുതിയിനത്തിൽ പത്ത് ലക്ഷം ഡോളർ നൽകാനുണ്ടെന്ന് ടാക്സ് ഏജൻസി. 2011 ലെ ടാക്സ് ബിൽ അനുസരിച്ചാണ് ട്രംപ് നികുതി കുടിശ്ശികയിനത്തിൽ 1.03 ദശലക്ഷംഡോളർ(ഏകദേശം 7 കോടി 43 ലക്ഷം രൂപ) തിരിച്ചടക്കാനുണ്ടെന്ന് ഏജൻസി ആരോപിക്കുന്നത്. ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ & ടവറിലെ മുറികളുടെ വില പുനർ നിർണയിച്ചതോടെയാണ് നികുതി കുടിശ്ശികയായത്.
എന്നാൽ ആരോപണം നിഷേധിച്ച് ട്രമ്പ് രംഗത്തെത്തി. കേസ് ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിക്കാഗോയിലെ ബഹുനില ഹോട്ടലിലെ ഒഴിഞ്ഞു കിടക്കുന്ന മുറികൾക്ക് വില നിർണയിക്കാനാവില്ലെന്നും അതിനാൽ നികുതി ചുമത്താൻ സാധിക്കില്ലെന്നുമാണ് ട്രംപിന്റെ വാദം.











