Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

പാകിസ്ഥാന്റെ ആക്രമണത്തിൽ നിന്നും ഭാരതത്തെ സംരക്ഷിക്കുന്ന ക്ഷേത്രം; അറിയാം തനോട്ട് മാതാ ദേവി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

by Brave India Desk
Aug 3, 2021, 02:40 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

1965 ഡിസംബറിലെ ഒരു രാത്രി,രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തി ഗ്രാമമായ തനോട്ടിലേക്ക് പാകിസ്താനിൽ നിന്നും ഷെല്ലുകൾ കുത്തിച്ചെത്താൻ തുടങ്ങുന്നു. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിർത്തി കടന്നും ആക്രമണം നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് തനോട്ട് മാതാദേവി മന്ദിർ തകർക്കാനായി പാകിസ്താൻ ഷെല്ലാക്രമണം ആരംഭിച്ചത്. ഏതാണ്ട് മൂവായിരത്തോളം ഷെല്ലുകളാണ് അന്ന് തനോട്ടിൽ പതിച്ചത്. പിറ്റേ ദിവസം ട്രെക്കുകളുമായി ജനങ്ങളുടെ മൃതദേഹങ്ങൾ മാറ്റാൻ എത്തിയ സൈന്യം കണ്ടത് സാധാരണ ജീവിതം നയിക്കുന്ന ജനങ്ങളെയും, തലയുയർത്തി നിൽക്കുന്ന തനോട്ട് മാതാദേവി മന്ദിറുമാണ്.

പാകിസ്താന്‍ ടാങ്കറുകളുടെ വഴിമുടക്കിയ, ഗ്രാമവാസികള്‍ക്കും പട്ടാളക്കാര്‍ക്കും അഭയമേകിയ ദേവിയുടെ അനുഗ്രഹകഥയാണ് പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന തനോട്ട് മാതാ ക്ഷേത്രത്തിന് പറയാനുള്ളത്. രാജസ്ഥാനിലെ ഈ ക്ഷേത്രത്തില്‍ അന്ന് നിര്‍വീര്യമാക്കിയ ബോംബുകള്‍ ഇന്നും സൂക്ഷിച്ചിരിക്കുന്നു.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

ജെയ്‌സാല്‍മര്‍ നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ മാറിയാണ് തനോട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിഎസ്എഫിന്റെ മേല്‍നോട്ടത്തിലുള്ള ക്ഷേത്രത്തിനകത്ത് ഷെല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നു.

1965ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി സുരക്ഷ സേനയുടെ ‌മേല്‍‌നോട്ടത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള ഈ ഗ്രാമത്തി‌ല്‍ അന്‍പതില്‍ താഴെ വീടുകളും അഞ്ഞൂറില്‍ താഴെ തദ്ദേശിയരുമേയുള്ളു. തരിശുനിലമായി കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് ഏത് സ‌മയവും ശത്രു രാജ്യത്തിന്റെ ആക്രമ‌ണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

1200 ഓളം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് കരുതുന്നത്. താനോട്ട് മാതയാണ് ഇവിടുത്തെ പ്രതിഷ്‍ഠ. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ സുപ്രധാന പോരാട്ടകേന്ദ്രമായിരുന്ന ലോങ്കേവാലയുടെ സമീപ പ്രദേശമാണിവിടം.

അന്നത്തെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികള്‍ക്ക് വരുത്തിയ നാശം അവര്‍ ഇപ്പോഴും മറക്കുന്നില്ല. 1971 ഡിസംബര്‍ നാലിലെ യുദ്ധത്തില്‍ ലോങ്വാല പോസ്റ്റ് പിടിച്ചെടുക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമത്തില്‍ അവരുടെ 34 ടാങ്കുകളും അഞ്ഞൂറ് വാഹനങ്ങളും ഇരുനൂറ് ജവാന്‍മാരെയും നഷ്ടമായി.

യുദ്ധത്തില്‍ തനോട്ട് ക്ഷേത്രം തകര്‍ക്കാനായി ഷെല്ലുകളും ഗ്രനേഡുകളും പാകിസ്താന്‍ പട്ടാളം നിക്ഷേപിച്ചെങ്കിലും സ്ഫോടനം നടന്നില്ല. പിന്നീട് അവ കണ്ടെടുത്ത് ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ആ ഷെല്ലുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്‌.

പാക് സേനയുടെ ആക്രമണത്തില്‍ നിന്നും ഗ്രാമത്തെ രക്ഷിച്ചത് ഈ ക്ഷേത്രമാണെന്നും വിശ്വാസമുണ്ട്. 1971ലെ യുദ്ധകാലത്തായിരുന്നു അത്. ഇന്ത്യന്‍ മണ്ണില്‍ കടന്നാക്രമണം നടത്തിയ പാകിസ്താന്‍ ടാങ്കുകള്‍ പൂഴിയില്‍ പുതഞ്ഞു പോയെന്നും മണിക്കൂറുകളോളം നീങ്ങാനാവാതെ കിടന്നുവെന്നും ഇന്ത്യന്‍ സൈന്യത്തിന് അതിലൂടെ അവരെ തുരത്താനായെന്നും നാട്ടുകാര്‍ പറയുന്നു. അന്ന് ഗ്രാമവാസികളും പട്ടാളക്കാരും ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചെന്നും ആര്‍ക്കും അപകടം സംഭവിക്കാതെ പുറത്തിറങ്ങാന്‍ സാധിച്ചെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.തനോട്ട് മാതായുടെ ദര്‍ശനം നടത്താതെ ഒരു പട്ടാളക്കാരനും അതിര്‍ത്തിയിലേക്ക് പോകാറില്ല എന്നതാണ് സത്യം.

Tags: video
Share24
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച ഓപ്പണർമാർ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച ഓപ്പണർമാർ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies