ഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ കേന്ദ്രസര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് പാസാക്കി ലോക്‌സഭ. ‘സിന്ധു കേന്ദ്ര സര്‍വ്വകലാശാല’ എന്ന പേരിലാണ് സർവ്വകലാശാല സ്ഥാപിക്കുക.
ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കുന്നത് വഴി 2500 വിദ്യാര്‍ഥികള്‍ക്ക് അവിടെത്തന്നെ പഠിക്കുന്നതിനു അവസരമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ തന്നെ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് പാസാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലഡാക്കില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.
ലഡാക്കിലെ ജനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും വഴികള്‍ സുഗമമാക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍വ്വകലാശാല സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ബില്ലിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വിവരിക്കുന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
Discussion about this post