തൃശൂര്‍: കരുവന്നൂര്‍ വായ്പ തട്ടിപ്പ് കേസില്‍ നിര്‍ണായക തെളിവുകൾ പുറത്ത്. തട്ടിപ്പിനെക്കുറിച്ച് സിപിഎം നേരത്തെ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖയാണ് ഇപ്പോൾ പുറത്തുവന്നത്. 2018 ഡിസംബര്‍ എട്ടിന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചര്‍ച്ച ചെയ്തു.
ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ബിനാമി ലോണുകളും പരിധിയില്‍ കൂടുതല്‍ ലോണ്‍ കൊടുക്കുന്നതിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമര്‍ശനമുന്നയിച്ചത്.
Discussion about this post