ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇനി മുതല്‍ രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ ആര്‍മി, പൊലീസ്, സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് നല്കാന് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കത്വ, സാംബ, റമ്പാന്, കിഷ്ത്വാര്‍, ഉധംപൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ കത്തെഴുതി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജമ്മു കാശ്മീര്‍ യഥാര്‍ത്ഥ ജനാധിപത്യത്തിനും വികസനത്തിനും നല്ല ഭരണത്തിനും സാക്ഷ്യം വഹിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ഇന്ത്യയുടെ അളവുകോലും അഖണ്ഡതയും അളക്കാനാവാത്തവിധം ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിനുവേണ്ടിയുള്ള നേട്ടങ്ങള്‍, സംഭാവനകള്‍, ത്യാഗങ്ങള്‍ എന്നിവയെ ബഹുമാനിക്കുന്നതിനായി സ്വാതന്ത്ര്യസമര സേനാനികളുടെയും മറ്റ് പ്രശസ്ത വ്യക്തികളുടെയും പേര് സംസ്ഥാനത്തെ 14 സ്കൂളുകള്‍ക്ക് നല്കാന് തീരുമാനിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബിലെ സംഗ്രൂര്‍, ജലന്ധര്‍, ലുധിയാന, പട്യാല, ഹോഷിയാര്‍പൂര്‍, എസ്ബിഎസ് നഗര്‍, തര്ണ് തരന്, അമൃത്സര്‍, എസ്എഎസ് നഗര്‍, ഫത്തേഗഡ് സാഹിബ് എന്നിവിടങ്ങളിലെ 17 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് സര്‍ക്കാര്‍ ജൂലായില്‍ നല്‍കിയിരുന്നു.
Discussion about this post