മുസ്ലീം വേഷധാരി കൊവിഡ് പരിശോധനക്ക് വിധേയമാകുന്ന ചിത്രം ഇസ്ലാമിക മൗലികവാദികളുടെ ഭീഷണിയെ തുടർന്ന് എൻഡിടിവി പിൻവലിച്ചു. മുസ്ലീം ആക്ടിവിസ്റ്റ് ഷർജീൽ ഉസ്മാനിയുടെ ട്വീറ്റിനെ തുടർന്നാണ് എൻഡിടിവി ചിത്രം പിൻവലിച്ചത്.
നിരവധി വർഗീയ പ്രസ്താവനകൾ ഇതിന് മുൻപും ഷർജീൽ ഉസ്മാനി നടത്തിയിട്ടുണ്ട്. ‘ജയ് ശ്രീറാം‘ വിളിക്കുന്ന മുഴുവൻ ഹിന്ദുക്കളും തീവ്രവാദികളാണ് എന്ന ഇയാളുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇത്തവണ മുസ്ലീം വേഷധാരിയുടെ ചിത്രം കൊടുത്ത ജീവനക്കാരന്റെ വിവരങ്ങൾ ആരാഞ്ഞാണ് ഉസ്മാനിയുടെ ഭീഷണി.
എൻഡിടിവിയുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം വ്യാപകമാകുകയാണ്. ലോകത്ത് എവിടെയും മുസ്ലീങ്ങൾ കൊവിഡ് പരിശോധനക്ക് വിധേയമാകാറില്ലേയെന്ന് ട്രോളന്മാർ ചോദിക്കുന്നു. ഒരു മുസ്ലീം വേഷധാരി കൊവിഡ് പരിശോധനക്ക് വിധേയമാകുന്ന ചിത്രത്തിൽ ഇത്ര മാത്രം പ്രതിഷേധിക്കാൻ എന്താണ് കാരണമെന്നും സാമൂഹിക മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു.
Discussion about this post