ഡൽഹി: രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാൻ എബിവിപി. രാജ്യത്തെ 1,28,335 കേന്ദ്രങ്ങളിൽ സംഘടന ദേശീയ പതാക ഉയർത്തുമെന്ന് വക്താക്കൾ ഔദ്യോഗികമായി അറിയിച്ചു.
പ്രഭാഷണങ്ങൾ, തിരംഗ മാർച്ച്, സാമൂഹിക മാധ്യമ ക്യാമ്പയിനുകൾ, വിസ്മരിക്കപ്പെട്ട യോദ്ധാക്കളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ അണിചേരാനും ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് മാറ്റ് കൂട്ടാനും എബിവിപി രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്തു.
ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘഷങ്ങൾ വിശിഷ്ടമാണെന്നും വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരമായിരിക്കും ഇത്തവണത്തെ ആഘോഷങ്ങളെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി നിധി ത്രിപാഠി അറിയിച്ചു.
Discussion about this post