ഡല്‍ഹി: സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ വടക്കന്‍ അഫ്ഗാന്‍ നഗരമായ മസാറെ ശരീഫില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരികെയെത്തിക്കാൻ കേന്ദ്ര ഇടപെടൽ. ഇന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും.
വടക്കന്‍ അഫ്ഗാനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് ലക്ഷ്യമാക്കിയാണ് തങ്ങള്‍ നീങ്ങുന്നതെന്ന് താലിബാന് കഴിഞ്ഞ ദിവസം അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി. മസാറെ ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇന്ന് വൈകീട്ടാണ് ന്യൂഡല്‍ഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടുക.
സാഹചര്യം വഷളാകുന്നതിനിടെ കഴിഞ്ഞ മാസം കാണ്ഡഹാറിലെ കോണ്‍സുലേറ്റില്‍ നിന്ന് 50ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.
Discussion about this post