ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിന്നും അയോദ്ധ്യയിലെത്താൻ ഇനി വെറും നാല് മണിക്കൂർ മാത്രം രാജ്യത്തെ വികസന കുതിപ്പിനായി ബുള്ളറ്റ് ട്രയിനുകള്‍ ഓടിക്കുവാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ അയോദ്ധ്യയും ഇടം പിടിച്ചു. നിര്‍ദ്ദിഷ്ട ഡല്‍ഹി വാരാണസി ബുള്ളറ്റ് ട്രെയിനാണ് അയോദ്ധ്യയില്‍ സ്‌റ്റോപ്പ് ഉണ്ടാവുക. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തമാസം ഉടന്‍ പുറത്ത് വരും.
ഡല്‍ഹിയില്‍ നിന്നും അയോദ്ധ്യയിലേക്ക് 816 കിലോമീറ്ററാണ് ദൂരമുള്ളത്. ശ്രീരാമന്റെ ജന്മനഗരമായ അയോദ്ധ്യയിലേക്ക് എത്താനാഗ്രഹിക്കുന്നവര്‍ക്ക് ഈ തീരുമാനം കൂടുതല്‍ ഗുണം ചെയ്യും. നിര്‍ദ്ദിഷ്ട റൂട്ടിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും പദ്ധതി ഗുണം ചെയ്യും. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണ് ഡല്‍ഹി-വാരാണസി. 865 കിലോമീറ്ററാണ് ഈ ഹൈസ്പീഡ് റെയില്‍ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇന്ത്യയിലെ അതിവേഗ റെയില്‍ ഇടനാഴിക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഇന്ത്യയില്‍ ബുള്ളറ്റ് ട്രയിന്‍ സര്‍വീസിനായി എട്ട് റൂട്ടുകളാണ് പദ്ധതിയിലുള്ളത്. മുംബൈ അഹമ്മദാബാദ് (508 കിമീ), ഡല്‍ഹി നോയിഡ ആഗ്ര ലഖ്നൗ വാരാണസി (865 കി.മീ),ഡല്‍ഹിജയ്പൂര്‍ ഉദയ്പൂര്‍ അഹമ്മദാബാദ് (886 കി.മീ), മുംബൈ നാസിക് നാഗ്പൂര്‍ (753 കി.മീ), മുംബയ് പുനെ ഹൈദരാബാദ് (711 കി.മീ), ചെന്നൈ ബാംഗ്ലൂര്‍ മൈസൂര്‍ (435 കി.മീ) ഡല്‍ഹി ചണ്ഡീഗഡ് ലുധിയാനജലന്ധര്‍ അമൃത്സര്‍ (459 കി.മീ), വാരണാസി ഹൗറ (760 കി.മീ) എന്നിവയാണവ. ഇതില്‍ ആദ്യ പദ്ധതിയായി തിരഞ്ഞെടുത്തിരിക്കുന്നത് മുംബൈ അഹമ്മദാബാദാണ്. 2023-ഓടെ ഈ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ആറു മാസത്തിനുള്ളില്‍ ഈ പ്രവൃത്തി പൂര്‍ത്തിയാകും. മുംബയ് , താനെ, വിരാര്‍, ബോയ്സര്‍, വാപ്പി, ബിലിമോര, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്/നദിയാദ്, അഹമ്മദാബാദ്, സബര്‍മതി എന്നിവയുള്‍പ്പെടെ 12 സ്റ്റേഷനുകളാണ് മുംബയ് അഹമ്മദാബാദ് ബുള്ളറ്റ് സര്‍വീസില്‍ ഉണ്ടാവുക.
Discussion about this post