കോഴിക്കോട്: വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത കായികാധ്യാപകന്റെ സഹായിയായ സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് കട്ടിപ്പാറയിൽ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കായിക അധ്യാപകൻ വി ടി മനീഷിന്റെ സഹായി നെല്ലിപ്പൊയില്‍ സ്വദേശിനി ഷൈനിയാണ് അറസ്റ്റിലായത്.
ഷൈനിയെ കസ്റ്റഡിയില്‍ എടുത്ത് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ കായിക അധ്യാപകന് വി ടി മിനീഷിന് ഷൈനിയാണ് സഹായം നൽകിയതെന്ന് കണ്ടെത്തി. നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടിലേക്കാണ് വിദ്യാര്‍ഥിനികളെ മിനീഷ് വിളിച്ചു വരുത്തിയിരുന്നത്. മിനീഷിനെതിരെ അഞ്ച് പീഡന പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ടു പീഡനവും നടന്നത് നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടില്‍ വച്ചാണ്.
ഷൈനിയെ കൂടാതെ പീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകനെ സഹായിച്ച പൂര്‍വ വിദ്യാര്‍ഥിനിക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ രഹസ്യമൊഴിയിൽ കായിക അധ്യാപകന്റെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയും പീഡനവും വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു.
Discussion about this post