കാഞ്ഞങ്ങാട്: മാവേലി എക്‌സ്പ്രസിലെ യാത്രയ്ക്കിടയില്‍ തന്നോട് അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാതി നല്‍കി.
കൊല്ലണമെന്ന ഉദ്ദേശത്തിലാണ് ഇവര്‍ ട്രെയിനില്‍ കയറിയതെന്ന് ഉണ്ണിത്താന്‍ പരാതിയില്‍ പറയുന്നു. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് എംപിയുടെ ആവശ്യം.
Discussion about this post