തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സര്‍ക്കാര്‍. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് പുതുക്കിയ സമയം.
കോവിഡ് നിയന്ത്രണം കാരണം നിലവില്‍ വൈകീട്ട് ഏഴ് വരെയായിരുന്നു മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം. പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് എന്നിവക്ക് ബാധകമാണ്.
ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നുംകോടതി വാക്കാല്‍ നിര്‍ദേശിച്ചു.
അതേസമയം ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ വിശദീകരണം.
Discussion about this post