ലണ്ടൻ : അഫ്ഗാനിസ്ഥാനിൽ സർക്കാരിനെതിരെ നടക്കുന്ന താലിബാൻ ആക്രമണത്തിൽ ബ്രിട്ടീഷ് ജിഹാദികൾ താലിബാനുമായി രഹസ്യമായി ചേർന്നുവെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്
ബ്രിട്ടീഷ് ഉച്ചാരണമുള്ള തീവ്രവാദികളുടെ ഫോൺ കോളുകൾ തടഞ്ഞുവെന്നും, യു എസ് സേനയുടെ പിന്മാറ്റത്തിന് ശേഷം ജിഹാദികളെ യുദ്ധക്കെടുതിയിലായ രാജ്യത്തേക്ക് രഹസ്യമായി കൊണ്ടുപോയതായും ‘ദി സൺ’ റിപ്പോർട്ട് ചെയ്തു. പാകിസ്താനിലെ നിയമവിരുദ്ധ ഗോത്ര പ്രദേശങ്ങളിലൂടെയാവാം ഈ രഹസ്യ യാത്ര നടന്നതെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ അനുമാനം.
മുപ്പത് വയസ്സിന് താഴെ പ്രായമുള്ള രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ രഹസ്യ ഫോൺ സന്ദേശം കിട്ടിയിട്ടുണ്ടെന്ന് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിവരങ്ങൾ കിട്ടിയിട്ടുണ്ട്. അടുത്തിടെ അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് പൗരന്മാർ സർക്കാരിനെതിരെ ആയുധമെടുത്തതായി സൂചിപ്പിച്ചു കൊണ്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അവർ എത്ര പേരുണ്ടെന്നോ, ആരൊക്കെയാണെന്നോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.











