മലപ്പുറം: മലപ്പുറം വലിയോറിയില് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകന് തൂങ്ങി മരിച്ചു. ചിത്രകാരനും കലാ സംവിധായകനുമായ സുരേഷ് ചാലിയത്ത് ആണ് മരിച്ചത്.
സ്ത്രീയുമായി ചാറ്റ് ചെയ്തുവെന്ന് ആരോപിച്ച് മൂന്ന് വാഹനങ്ങളിലെത്തിയ സംഘം ഇദ്ദേഹത്തെ ഇന്നലെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ചശേഷം വാഹനത്തില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. നിഷാം എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന ആരോപണമുണ്ട്. പി.ടി.എ പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും പറയപ്പെടുന്നു.
സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് മർദ്ദിച്ചതിൽ അധ്യാപകൻ കടുത്ത മനോവിഷമത്തിലായിരുന്നു.
അതേസമയം സ്കൂളിലൂം നാട്ടുകാര്‍ക്കിടയിലും നല്ല അഭിപ്രായമുള്ള ആളാണ് അധ്യാപകനെന്നും മറ്റെന്തോ പ്രശ്നത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിച്ചതാണെന്ന് കരുതുന്നുവെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
Discussion about this post