ഡല്‍ഹി: ജാര്‍ഖണ്ഡിലെ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് സി.ബി.ഐ. ധന്‍ബാദ് നഗരത്തില്‍ ഇതുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ പോസ്റ്ററുകള്‍ നിറഞ്ഞു. ലഭ്യമാക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സി.ബി.ഐ അറിയിച്ചു.
ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദ് ജൂലൈ 28 2021-നാണ് കൊല്ലപ്പെട്ടത്. ഏകദേശം അഞ്ച് മണിയോടെയായിരുന്നു സംഭവം. രണ്‍ദീര്‍ പ്രസാദ് വര്‍മ്മ ചൗക്കിലൂടെ നടക്കുകയായിരുന്ന അദ്ദേഹത്തെ ഓട്ടോയിലെത്തിയവര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ആഗസ്റ്റ് നാലിനാണ് സെഷന്‍സ് ജഡ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഈ കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് സി.ബി.ഐ നോട്ടീസില്‍ പറയുന്നു.
Discussion about this post