6666 ഹിരോഷിമ ബോംബുകള്‍ ഒരുമിച്ച് പൊട്ടിത്തെറിച്ചാൽ പിന്നെ ഈ ഭൂമിയും, ജീവനും എല്ലാം എന്നേക്കും ഓർമ്മയായി മാറും. അപ്പോൾ അത്തരത്തിൽ ആറായിരത്തോളം ഹിരോഷിമ ബോംബുകളുടെ കഴിവുകൾ എല്ലാം ശേഖരിച്ച ഒരൊറ്റ ബോംബിനെ കുറിച്ച് ചിന്തിച്ച് നോക്കൂ. അങ്ങനെ ഒരു ബോംബ് ഈ ലോകത്തുണ്ട്. ഇത് പ്രയോഗിച്ചാൽ ഭൂമിയിൽ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല അതാണ് സാർ ബോംബാ എക്സ്2.
1945ന് ശേഷം ഇതുവരെ ലോകത്ത് 2475 അണ്വായുധ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അന്നത്തെ അവസ്ഥയേക്കാള്‍ ശേഷിയുടെ കാര്യത്തില്‍ വളരെയേറെ അണ്വായുധങ്ങള്‍ മുന്നോട്ടു പോയിട്ടുമുണ്ട്. നടത്തപ്പെട്ട പരീക്ഷണങ്ങളില്‍ 85 ശതമാനവും രണ്ട് രാജ്യങ്ങളാണ് നടത്തിയത് ,അമേരിക്കയും, സോവിയറ്റ് യൂണിയനും.
ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ സാര്‍ ബോംബ് എന്ന അണുബോബ് സോവിയറ്റ് യൂണിയന്റെ രൂപകല്പനയാണ്. 1961 -ലാണ് ആർഡിഎസ് -220 എന്ന കോഡ് നാമമുള്ള സാര്‍ ബോംബ വികസിപ്പിച്ചെടുത്തത്. സാർ ബോംബെന്നാൽ റഷ്യൻ ഭാഷയിൽ ‘ബോംബുകളുടെ രാജാവ്‘ എന്നാണ് അർത്ഥം. 1961 ഒക്ടോബർ 30 -ന് ആർട്ടിക് സമുദ്രത്തിലെ നോവ സെംല്യ ദ്വീപിൽ നടന്ന പരീക്ഷണ സ്ഫോടനത്തിന് ശേഷമാണ് ആ ഹൈഡ്രജൻ ന്യൂക്ലിയർ ബോംബ് ലോകശ്രദ്ധ നേടിയത്.
26.5 ടണ്‍ ഭാരമാണ് ഇതിനുള്ളത് . നിലവിലെ സകല സംഹാര ആയുധങ്ങളേയും നിഷ്ഫലമാക്കുന്ന സ്‌ഫോടനമാണ് ഇതിന്റെ പരീക്ഷണ സമയത്ത് പോലുമുണ്ടായത്. ഏതാണ്ട് 50 മെഗാടണ്‍ ശേഷിയുള്ള സ്‌ഫോടനമാണ് അന്ന് നടന്നത്.
സാര്‍ ബോംബ ഡല്‍ഹി നഗരത്തിന് മുകളിലാണ് പ്രയോഗിക്കപ്പെടുന്നതെങ്കില്‍ നിമിഷങ്ങള്‍ക്കകം നഗരം വെറുമൊരു ചാരക്കൂനയായി തീരും. മനുഷ്യരും മൃഗങ്ങളും ജന്തുജാലങ്ങളും നിന്ന നില്‍പ്പില്‍ ഭസ്മമായി തീരും. കെട്ടിടങ്ങളോ നിര്‍മിതികളോ ഒന്നും തന്നെ ശേഷിക്കുകയില്ല. ഇതിന്റെ റേഡിയോ വികിരണങ്ങള്‍ പാകിസ്താനിലുമെത്തും.
ന്യൂയോര്‍ക്കില്‍ സാര്‍ ബോംബ പതിച്ചാല്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും ദുരന്തം. 76.62 ലക്ഷം മനുഷ്യ ജീവനുകള്‍ സാര്‍ ബോംബയ്‌ക്കൊപ്പം ഇല്ലാതാകും. ചൂട് 4300 മൈല്‍ അകലെ വരെയെത്തും. ആണവ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന ഷോക്ക് വേവുകള്‍ 522 ചതുരശ്ര മൈല്‍ ദൂരം വരെ പറന്നെത്തും. വടക്ക് കിസ്‌കോ മലനിരകള്‍ മുതല്‍ തെക്ക് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ബ്രൂന്‍സ്‌വിക് വരെയുള്ളവര്‍ സാര്‍ ബോംബയുടെ ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയാകും.
സാര്‍ ബോബ് പൊട്ടിത്തെറിക്കുന്നതോടെ ആ സ്ഥലത്ത് റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകും. ഇതിന്റെ പ്രകമ്പനം എമ്പാടുമെത്തും. അത്ര ഭീകരമായ അവസ്ഥയാണ് സാര്‍ ബോംബ് ഉണ്ടാക്കുക. ഈ ബോംബ് പൊട്ടുന്നതോടെ മറ്റു രാജ്യങ്ങളുടെ അണ്വായുധങ്ങളും പ്രയോഗിക്കപ്പെടും. ഇതോടെ ഭൂമിയും ജീവനും എന്നെന്നേക്കുമായി ഇല്ലാതാകും. അമേരിക്കയ്ക്ക് മുന്നില്‍ തല ഉയര്‍ത്തി പിടിക്കാന്‍ ഏഴ് വര്‍ഷം നീണ്ട പരിശ്രമത്തെ തുടര്‍ന്നാണ് സാര്‍ ബോംബയെന്ന് പടിഞ്ഞാറന്‍ ലോകം വിശേഷിപ്പിച്ച ഇവാന്‍ എന്ന ബോംബ് സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചത് .
മൂന്ന് ഘട്ടങ്ങളുള്ള 100 മെഗാട്ടൺ ശേഷിയുള്ള ബോംബായിരുന്നു സാർ ബോംബ. എന്നിരുന്നാലും, ബോംബ് മൂലമുണ്ടായ നാശം വളരെ അപകടകരമാകുമെന്നതിനാൽ, പരീക്ഷണത്തിന്റെ സമയത്ത് അവർ അത് 50 മെഗാട്ടണായി കുറച്ചു.
ആര്‍ട്ടിക് സമുദ്രത്തിലാണ് സോവിയറ്റ് യൂണിയന്‍ ഈ ആണവപരീക്ഷണം നടത്തിയത്. അന്നത്തെ പരീക്ഷണത്തെ തുടര്‍ന്ന് നോര്‍വെയിലേയും ഫിന്‍ലന്റിലേയും കെട്ടിടങ്ങളുടെ ജനാലകള്‍ പോലും തകര്‍ന്നു. ഈ സ്‌ഫോടനത്തിന്റെ തരംഗങ്ങള്‍ മൂന്ന് ആവര്‍ത്തി ഭൂമിയെ ചുറ്റിവരുക പോലും ചെയ്തു. ഇത്തരം പരീക്ഷണങ്ങള്‍ യഥാര്‍ഥ ബോംബിനേക്കാള്‍ കുറഞ്ഞ ശേഷിയിലായിരിക്കും നടത്തുക. ഇങ്ങനെ പരീക്ഷണം നടത്തിയിട്ട് പോലും ഇത്രയേറെ പ്രകമ്പനം സംഭവിച്ചുവെന്ന് പറഞ്ഞാൽ മനസിലാകും സാർ ബോംബെയുടെ വീര്യം.
ജീവിതത്തിലൊരിക്കലും സംഭവിക്കരുതെന്ന് പ്രാർഥിക്കുന്ന ഒന്നാണത്. ആരും ആഗ്രഹിക്കാത്ത, ദുരന്തത്തിന്റെ വ്യാപ്തി വളരെയേറെ വർധിപ്പിക്കുന്ന ഇത്തരം ആയുധങ്ങൾ ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതാകുന്നതാണ് നല്ലത്.












