ഛണ്ഡിഗഢ്: താലിബാന് അധിനിവേശമുറപ്പിച്ചതോടെ അഫ്ഗാനിലെ ഗുരുദ്വാരയില്‍ കുടുങ്ങിയ 200 സിഖുകാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇതിനാവശ്യമായ സംവിധാനങ്ങള്‍ അടിയന്തരമായി ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് അമരീന്ദർ സിങ് ആവശ്യപ്പെട്ടു.
അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് ട്വീറ്റില്‍ കുറിച്ചു.
അഫ്ഗാന് സൈന്യത്തെ കീഴടക്കി താലിബാന് ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിലുള്ള വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷയില്‍ വലിയ ആശങ്ക ഉയരുന്നതിനിടെയാണ് സിഖുകാര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
Discussion about this post